2010, നവംബർ 19, വെള്ളിയാഴ്‌ച

പോസ്റ്റൊന്നുമില്ലെന്കിലും.....

ഈ ബ്ലോഗുകളിലൂടെ കറങ്ങുമ്പോള്‍  എന്തെങ്കിലും പറയാന്‍ തോന്നും.
അതിനു വേണ്ടി തുടങ്ങിയതാ.....
ആരാന്റെ ബ്ലോഗില്‍ കമന്റാനാണ്  താല്പര്യം .

ഇവിടെ  ഇപ്പോള്‍ ഒന്നുമില്ല.

താങ്കള്‍ക്കു ഈയുള്ളവനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍
പറയാം.വല്ല ഉപദേശമോ നിര്‍ദേശമോ ശകാരമോ എന്ത് വേണമെങ്കിലും.

ഞാന്‍ ഇത് വരെ കമന്റിയ ബ്ലോഗര്‍ സഹോദരന്മാരെ
എന്റെ കമന്റുകള്‍ വായിച്ചു ആരും കോപിക്കരുതേ...

13 അഭിപ്രായങ്ങൾ:

  1. എന്ത് വേണോങ്കിലും പറഞ്ഞോളൂ..

    മറുപടിഇല്ലാതാക്കൂ
  2. പോസ്റ്റ്‌ തേടി വന്നതായിരുന്നു. താങ്കളുടെ കുറെ കമന്റുകള്‍ വായിച്ചിട്ടുണ്ടായിരുന്നു. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. റിയാസ്‌,
    നന്ദി.ഈയടുത്ത കാലത്താണ് ബ്ലോഗിലെത്തിയത്.
    എന്തെങ്കിലും എഴുതണമെന്നുണ്ട്.ഇന്ഷാ അല്ലാഹ്!
    ശ്രമിച്ചു നോക്കാം.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ മുത്ത്,

    എന്റെ ബ്ലോഗില്‍ സജീവമായി ഇടപെടുന്ന താങ്കള്‍ക്കുള്ള അകൈതവായ നന്ദിയും പ്രാര്‍ഥനയും അറിയിക്കുന്നു. ദൈവം താങ്കളെ സഹായിക്കുമാറാകട്ടേ. ഇനിയും തുടരുക. ഇവിടെയും ചിലതൊക്കെ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ലതീഫ്‌ക്കാ,
    താങ്കളുടെ വരവില്‍ നിറഞ്ഞ സന്തോഷവും കൃതജ്ഞതയും അറിയിക്കട്ടെ.

    വരുന്നവര്‍ക്ക് കൊടുക്കാന്‍ ഇവിടെ ഒന്നുമില്ലാതായിപ്പോയി.അതത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല.
    താങ്കളെ പോലുള്ളവരുടെ ബ്ലോഗുകള്‍ കണ്ടപ്പോഴാണ്
    എന്തെകിലും കുറിക്കാന്‍ തോന്നിയത്.

    താങ്കളുടെ ഉദ്യമങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.
    പ്രാര്‍ഥനകളില്‍ ഈയുള്ളവനെ മറക്കാതെ ചേര്‍ത്തുപിടിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  6. താങ്കളുടെ മറുപടികള്‍ രസകരമാണ്. തുടര്‍നും പ്രതീക്ഷിക്കുന്നു. ബ്ലോഗുകള്‍ പ്രതീക്ഷിച്ചാണ് ഇവിടെ വന്നത്. ഭാവിയില്‍ അതും പ്രതീക്ഷിക്കുന്നു. Followers gadget add ചെയ്യണം എന്നഭ്യര്‍തിക്കുന്നു. കൂട്ടത്തില്‍ email id യും. എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  7. മുത്തേ..മണിമുത്തേ...ഈ സ്പെയിസ് അനാഥമാക്കാതെ..! അക്ഷരങ്ങളെ കണ്ണിചേര്‍ത്ത് ഒരു ഉഗ്രന്‍ മുത്ത്മാല കോര്‍ത്ത് കണ്ഠാഭരണമണിയിക്കൂ..! വ്യവസ്ഥയോട് ചേരുംപടി ചേര്‍ത്ത് വെച്ച ആ മണിമാലയിലെ മുത്തുമണികളുടെ തിളക്കവും വിളക്കവും ഞങ്ങളറിയട്ടെ..!! ആശംസകളോടെ,പ്രാര്‍ഥനകളോടെ...

    മറുപടിഇല്ലാതാക്കൂ
  8. പ്രിയപ്പെട്ട ഫാസില്‍ & ഒരു നുറുങ്ങ്

    നിങ്ങളുടെ വരവിനും നല്ല വാക്കുകള്‍ക്കും ഒരു പാട് നന്ദിയുണ്ട്.
    നിര്‍ദേശങ്ങള്‍ ഇന്ഷാ അല്ലാഹ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം.
    ഈ സ്നേഹവും പ്രാര്‍ഥനയും മുഴുവന്‍ മനുഷ്യരിലും എത്തട്ടെ..അല്ലെ.

    മറുപടിഇല്ലാതാക്കൂ
  9. താങ്കളുടെ കുറെ കമന്റുകള്‍ വായിച്ചു വന്നതാ.... പക്ഷെ....

    മറുപടിഇല്ലാതാക്കൂ
  10. ഹഫീസ്‌,
    ആ പക്ഷേയുടെ അര്‍ഥം മനസ്സിലായി....പക്ഷെ...

    മറുപടിഇല്ലാതാക്കൂ
  11. ജയരാജ്‌, വരവിനു നന്ദി കേട്ടോ.

    മുഖ്താര്‍ഭായ്‌,ആ അര്‍ദ്ധവിരാമത്തിന്‍റെ കാര്യം മനസ്സിലായി. എന്തു ചെയ്യാന്‍ അതിനുമാത്രം കോപ്പൊന്നും കയ്യിലില്ല.

    വരവിനു നന്ദി പറഞ്ഞോട്ടെ.

    മറുപടിഇല്ലാതാക്കൂ